ബി.ജെ.പി. ക്കെതിരെ പ്രതിപക്ഷവുമായി ഐക്യപ്പെടാൻ മമത

കൊ​ല്‍​ക്ക​ത്ത: ബി​ജെ​പി​യെ നേ​രി​ടാ​ന്‍ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​യ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും പി​ന്തു​ണ തേ​ടി പ​ശ്ചി​മ​ബംഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ബി​ജെ​പി​യെ നേ​രി​ടാ​ന്‍ ന​മു​ക്ക് ഒ​രു​മി​ച്ച്‌ നി​ല്‍​ക്കാ​മെ​ന്ന് മ​മ​ത പ​റ​ഞ്ഞു. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ​മാ​യി ഐ​ക്യ​പ്പെ​ട​ണ​മെ​ന്ന് ഇ​തി​ന് അ​ര്‍​ഥ​മി​ല്ലെ​ന്നും ദേ​ശീ​യ ത​ല​ത്തി​ലെ പൊ​തു​വാ​യ പ്ര​ശ്ന​ങ്ങ​ളി​ല്‍ ന​മ്മ​ള്‍ ഒ​ന്നി​ച്ചു​നി​ല്‍​ക്കണ​മെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​ശ്ചി​മ ബം​ഗാ​ള്‍ നി​യ​മ​സ​ഭ​യി​ലാ​ണ് മ​മ​താ ബാ​ന​ര്‍​ജി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​യാ​ണ് മ​മ​ത​യെ പു​തി​യ നീ​ക്ക​ത്തി​നു പ്രേ​രി​പ്പി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബം​ഗാ​ളി​ല്‍ ത്രി​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് 22സീ​റ്റു നേ​ടി​യ​പ്പോ​ള്‍ ബി​ജെ​പി 18 സീ​റ്റാ​ണ് നേ​ടി​യ​ത്. പശ്ചിമബംഗാളിൽ സിപിഎം ആയിരുന്നു തൃണമൂൽ കോൺഗ്രസിന്റെ പ്രധാന എതിരാളി.