ബി.എസ്.എഫില്‍ നിരവധി ഒഴിവുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ബി.എസ്.എഫില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (റേഡിയോ മെക്കാനിക്) തുടങ്ങിയ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 267 ഡിപ്പാര്‍ട്ട്‌മെന്‍റല്‍ ഒഴിവുകളടക്കം 1,072 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്ത്രീകള്‍ക്കും അവസരമുണ്ട്.

എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരിശോധന, ഇംഗ്ലീഷിലുള്ള ഡിക്റ്റേഷന്‍ ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

എഴുത്തു പരീക്ഷ ജൂലായ് 28-ന് നടക്കും. സര്‍ട്ടിഫിക്കറ്റ് പരിശോധന, ശാരീരികക്ഷമതാ പരിശോധന എന്നിവ ഒക്ടോബര്‍ ഒന്‍പത് മുതല്‍ നാല് ദിവസങ്ങളിലായി നടത്തും. നവംബര്‍ 24 മുതല്‍ രണ്ടാംഘട്ടമായ വിവരണാത്മക പരീക്ഷയും 2020 ജനുവരി 30 മുതല്‍ വൈദ്യപരിശോധനയും നടത്തും.
അവസാന തീയതി: ജൂണ്‍ 12