ബി​ശ്വ ഭൂ​ഷ​ണ്‍ ഹ​രി​ച​ന്ദന്‍ ആ​ന്ധ്രാ​പ്ര​ദേ​ശ് ഗ​വ​ര്‍​ണര്‍ ​

ബിജെപി മുതിര്‍ന്ന നേതാവി ബിശ്വ ഭൂഷണ്‍ ഹരിചന്ദനം ആന്ധ്രാ പ്രദേശ് ഗവര്‍ണറായി നിയമിച്ചു. ഗ​വ​ര്‍​ണ​റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത ബി​ശ്വ ഭൂ​ഷ​ണ്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ന​ന്ദി അ​റി​യി​ച്ചു.

ഒ​ഡീ​ഷ​യും ആ​ന്ധ്ര​യും ത​മ്മി​ല്‍ അ​തി​ര്‍​ത്തി ത​ര്‍​ക്ക​ങ്ങ​ള്‍ അ​ട​ക്കം നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ത​നി​ക്ക് ഇ​രു​സം​സ്ഥാ​ന​ങ്ങ​ളു​മാ​യി കാര്യങ്ങള്‍ ച​ര്‍​ച്ച ചെ​യ്യാ​നും പ്ര​ശ്ന​പരിഹാരം കണ്ടെത്തുവാനും കഴിഞ്ഞാല്‍ സംതൃപ്തനായെന്ന് ബിശ്വ ഭൂഷണ്‍ പറഞ്ഞു

ഇ​എ​സ്‌എ​ല്‍ ന​ര​സിം​ഹ​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് മു​ന്‍ ഒ​ഡീ​ഷ മ​ന്ത്രി​യാ​യ ബി​ശ്വ ഭൂ​ഷ​നെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച​ത്. ന​ര​സിം​ഹ​ന്‍ നി​ല​വി​ല്‍ തെ​ലു​ങ്കാ​ന ഗ​വ​ര്‍​ണ​ര്‍ കൂ​ടി​യാ​ണ്.