ബിനോയ്‌ കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

മുംബൈ: യുവതിയെ പീഡിപ്പിച്ചെന്നകേസിൽ  ബിനോയ്‌ കോടിയേരിയുടെ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. മുംബൈയിലെ  ദിൻഡോഷി സെഷൻസ് കോടതി ഉച്ചയ്ക്കുശേഷമാകും വിധി പറയുക.

കഴിഞ്ഞ വെള്ളിയാഴ്ച  ബിനോയിയുടെ അപേക്ഷയിൽ വാദംകേട്ട  കോടതി  വിധിപറയുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റി. എന്നാൽ കേസ് പരിഗണിക്കുന്ന സെഷൻസ് ജഡ്ജി എം.എച്ച്. ഷെയ്ഖ് അവധി ആയതിനാൽ  ഇന്നത്തേക്ക് വീണ്ടും  മാറ്റുകയായിരുന്നു.

കോടതി മുൻകൂർ ജാമ്യം നിഷേധിച്ചാൽ ബിനോയിയെ ഉടൻ അറസ്റ്റു ചെയ്യാനാണ് മുംബൈ പൊലീസിന്റെ തീരുമാനം. ജാമ്യഹർജിയിൽ വാദം കേട്ടശേഷം പുറത്തുവന്ന തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം.  പ്രതി രാജ്യം വിടാതിരിക്കാൻ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.