ബിഡിജെഎസ് നേതൃയോഗം ഇന്ന്‌

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബിഡിജെഎസിന്‌റെ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ്സിന് വേണ്ട പരിഗണന ലഭിക്കാത്തതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇന്ന് ചര്‍ച്ചയാകും.

14 ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ബിജെപി വാക്ക് നല്‍കിയിരുന്നുവെങ്കിലും വാക്ക് പാലിക്കാന്‍ തയ്യാറാകാത്തത് മൂലം ബിഡിജെഎസ് കടുത്ത അസംതൃപ്തിയിലാണ്. ഇക്കാര്യങ്ങള്‍ മുന്നണി ബന്ധത്തെ ഉള്‍പ്പടെ താറുമാറാക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുതലെടുത്ത് പരമാവധി ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനുള്ള നീക്കത്തിലാണ് ബിഡിജെഎസ്. തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാ സീറ്റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലും ബിഡിജെഎസിന ് അമര്‍ഷമുണ്ട്.
അതുകൊണ്ട് തന്നെ ഇന്ന് നടക്കുന്ന യോഗത്തില്‍ ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈകൊള്ളും.