ബിജെപി ശ്രമിക്കുന്നത് പ്രതിപക്ഷ രഹിത ഇന്ത്യക്ക് ; സീതാറാം യെച്ചൂരി

കല്‍ക്കത്ത : കര്‍ണാടകയിലേയും ഗോവയിലേയും എംഎല്‍എമാരുടെ കൂറുമാറ്റത്തില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് മുക്ത ഭാരതമല്ല, പകരം പ്രതിപക്ഷ മുക്ത ഭാരതമെന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെന്ന് യെച്ചൂരി പറഞ്ഞു.

ബിജെപി ഏറ്റവും നീചമായ കുതിരക്കച്ചവടമാണ് നടത്തുന്നത്. ഇത് പ്രതീക്ഷിച്ചതാണ്. കോണ്‍ഗ്രസ് സംഘടന പ്രശ്നങ്ങള്‍ കൊണ്ടു വലയുകയാണെന്നും കോണ്‍ഗ്രസ് സംഘടന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സര്‍ക്കാരുകളെ ഇല്ലാതാക്കാനുള്ള ശ്രമം ശക്തമാക്കുകയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.