ബിജെപി വിശ്വാസത്തിന്റെ പാത കൈവിടുന്നു ; പരീക്കറിന്റെ മകൻ ഉത്പല്‍

പനാജി: ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവടക്കം മൂന്നില്‍ രണ്ട് എംഎല്‍എമാരും പാര്‍ട്ടി വിട്ടതിനെ വിമര്‍ശിച്ച്‌ മുന്‍ ഗോവ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പല്‍ പരീക്കര്‍.

ഗോവയില്‍ പിതാവ് ബിജെപിയെ നയിച്ചത് വിശ്വാസത്തിന്‍റെ പാതയിലൂടെയായിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തോടെ ആ പാത അവസാനിച്ചെന്നും ഉത്പല്‍ പരീക്കര്‍ പറ‍ഞ്ഞു. മറ്റു പാര്‍ട്ടികളിലുള്ളവര്‍ പെട്ടെന്നൊരു ദിവസം ബിജെപിയില്‍ വന്നു ചേരുന്ന പുതിയ രീതി ഗോവയിലെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിക്കുമോ എന്നത് കാലം തെളിയിക്കേണ്ട കാര്യമാണെന്നും ഉത്പല്‍ പരീക്കര്‍ ചൂണ്ടിക്കാട്ടി.

പിതാവിന്‍റെ വഴിയിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ അവസരം കിട്ടിയാല്‍ അത് ചെയ്യുമോ, എന്ന ചോദ്യത്തിന് അങ്ങനെ ചെയ്താല്‍ പല തിരിച്ചടികളുമുണ്ടാകുമെങ്കിലും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് ഉത്പല്‍ പറയുന്നു.