ബിജെപി നേതാവിന്റെ കാറിന് നേരെ ആക്രമണം; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ആരോപണം

മട്ടന്നൂര്‍:പെരിഞ്ചേരിയില്‍ ബിജെപി നേതാവിന്റെ കാര്‍ അടിച്ചു തകര്‍ത്തു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമായ പെരിഞ്ചേരിയിലെ സി.വി വിജയന്റെ ആള്‍ട്ടോ കാറിന് നേരെയാണ് ആക്രമണമുണ്ടായത്. കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസാണ് അടിച്ചു തകര്‍ത്തത്. ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗത്തെ സീറ്റും കീറിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റപ്പോഴാണ് കാറിനു നേരെ ആക്രമം നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ഈ കാറിന് നേരെ രണ്ട് വര്‍ഷം മുമ്പും അക്രമം നടന്നിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.