ബിജെപി അധ്യക്ഷസ്ഥാനത്ത് സിസംബര്‍ വരെ അമിത് ഷാ തുടര്‍ന്നേക്കും; ഭാരവാഹിയോഗം നാളെ ചേരും

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷാ ബിജെപി അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നേക്കും. പാര്‍ട്ടിയിലെ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ അവസാനിക്കുന്നത് വരെ അമിത് ഷാ ബിജെപി അധ്യക്ഷനായി തുടരുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ നാളെ അന്തിമതീരുമാനമുണ്ടാകും.

\ഭാരവാഹി തെരഞ്ഞെടുപ്പിന്റെ സമയക്രമം ചര്‍ച്ച ചെയ്യാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നാളെ ഡല്‍ഹിയില്‍ യോഗം ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.ബിജെപിയുടെ ദേശീയ ഭാരവാഹികള്‍, സംസ്ഥാനാധ്യക്ഷന്‍മാര്‍, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍ എന്നിവരെല്ലാം നാളത്തെ യോഗത്തില്‍ പങ്കെടുക്കും.

പല തട്ടിലുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനൊടുവിലാകും അധ്യക്ഷപദത്തിലേക്കുള്ള തെരഞ്ഞെടുപ്പ്. ഭാരവാഹിയോഗത്തിന് ശേഷം ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ജൂണ്‍ 18-ന് ചേരുന്നുണ്ട്.