ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എം കെ സ്റ്റാലിന്‍; മോദിക്ക് കീഴിലുള്ള സഖ്യം ആരോഗ്യകരമായിരിക്കില്ല

ചെന്നെെ: ബിജെപിയുമായി ഒരിക്കലും സഖ്യത്തിനില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. വാജ്പേയ് അല്ല മോദി. മോദിക്ക് കീഴിലുള്ള സഖ്യം ഒരിക്കലും ആരോഗ്യകരമായിരിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മോദി സ്വയം വാജ്പേയുമായി തന്നെ താരമത്യപ്പെടുന്നത് വിരോധാഭാസമാണെന്നും ഡിഎംകെ അധ്യക്ഷന്‍ വിമര്‍ശിച്ചു.

തമിഴ്നാട്ടില്‍ തങ്ങള്‍ക്കൊപ്പം ചേരുന്നതിനായി പാര്‍ട്ടികള്‍ക്കായി സഖ്യ സാധ്യതകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് വെട്ടിയ മുന്നണി രാഷ്ട്രീയത്തിന്‍റെ പാതയിലുടെയാണ് ബിജെപി പോകുന്നതെന്നും മോദി പറഞ്ഞിരുന്നു.

ഇതിനെതിരെയാണ് ഇപ്പോല്‍ സ്റ്റാലിന്‍ രംഗത്ത് വന്നിരിക്കുന്നത്. ഡിഎംകെ, എഐഡിഎംകെ, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സുപ്പര്‍സ്റ്റാര്‍ രജനികാന്ത് എന്നിവരോട് ബിജെപി സഖ്യത്തിലേര്‍പ്പെടുമോ എന്ന ചോദ്യത്തിനാണ് മോദി ഉത്തരം നല്‍കിയത്.