ബിജു മേനോന്‍ ചിത്രം ‘ആദ്യരാത്രി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി

ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രം ‘ആദ്യരാത്രി’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. സംവിധായകന്‍ ജിബു ജേക്കബ് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത് . ‘മുല്ലക്കര എന്ന കൊച്ചുഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു’ എന്ന കുറിപ്പോടുകൂടിയാണ് പോസ്റ്റര്‍ പങ്കുവച്ചത്.

വട്ടക്കായലിന്റെ കുഞ്ഞോളങ്ങൾ തഴുകുന്ന 'മുല്ലക്കര ' എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങൾ ഇവരിലൂടെ തുടങ്ങുന്നു……❤️❤️

Jibu Jacob ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜುಲೈ 16, 2019

വെള്ളിമൂങ്ങ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മനോജ് ഗിന്നസ്, അജു വര്‍ഗീസ്, വിജയരാഘവന്‍, ബിജു സോപാനം, സ്നേഹ, വീണ നായര്‍, ശോഭ, സ്റ്റെല്ല, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.