ബാഹുബലിയെ തകര്‍ത്ത് മാണിക്യമലരായ പൂവി…

 

യുട്യൂബില്‍ റെക്കോര്‍ഡ് നേട്ടവുമായി അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി ഗാനം. ബ്രഹ്മാണ്ഡചിത്രം ബാഹുബലിയിലെ ഗാനത്തിന്റെ റെക്കോര്‍ഡ് മറികടന്നാണ് അഡാര്‍ ലൗവിലെ ഗാനത്തിന്റെ പുതിയ നേട്ടം.
ഗാനത്തില്‍ അഭിനയിച്ച പ്രിയാവാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ വാരികൂട്ടുന്നതിനിടെയാണ് ഗാനവും റെക്കോര്‍ഡ് നേട്ടത്തില്‍ മുന്നേറുന്നത്. ബാഹുബലിക്ക് അഞ്ച് കോടിയിലെത്താന്‍ 33 ദിവസം വേണ്ടി വന്നുവെങ്കില്‍ അഡാര്‍ ലൗവിലെ പാട്ടുകള്‍ വെറും 28 ദിവസം കൊണ്ടാണ് അഞ്ച് കോടി മറികടന്ന് റെക്കോര്‍ഡിട്ടത്.
ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന അഡാര്‍ ലൗ ജൂലൈയില്‍ തീയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.