ബാഴ്‌സിലോണയ്ക്ക് ലാലിഗ കിരീടം

മാഡ്രിഡ്: എല്‍ ക്‌ളാസ്സിക്കോ ഉള്‍പ്പെടെ നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കേ സ്പാനിഷ് ലാ ലിഗാ കിരീടം ബാഴ്‌സിലോണയ്ക്ക്. ഇന്നലെ നടന്ന മത്സരത്തില്‍ മെസ്സിയുടെ ഹാട്രിക്കോടെ ടീം ഡിപ്പോര്‍ട്ടീവോ ലാകൊരുണയെ വീഴ്ത്തിയതോടെയാണ് ബാഴ്‌സ ലാ ലിഗമയില്‍ കിരീടസ്ഥാനത്തേക്ക് ഉയര്‍ന്നത്.

സ്പാനിഷ് ലീഗില്‍ ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെയ്ക്കുന്ന ബാഴ്‌സിലോണ സീസണിലെ രണ്ടാമത്തെ കിരീടത്തിലാണ് മുത്തമിടാനൊരുങ്ങുന്നത്. ലാലിഗാ കിരീടനേട്ടം കാല്‍ സെഞ്ച്വറിയിലേക്ക് ഉയര്‍ത്താനും ബാഴ്‌സിലോണയ്്ക്കായി. ഡിപ്പോര്‍ട്ടീവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് കിരീടം ബാര്‍സലോണ ഉറപ്പാക്കിയത്. മെസിയും കൊട്ടീഞ്ഞോയും നേടിയ ഗോളിന്റെ മികവിലാണ് ബാര്‍സ തങ്ങളുടെ 25ാം ലാ ലിഗ കിരീടം നേടിയത്‌. (2-0) എന്ന നിലയില്‍ മുന്നിട്ടുനിന്ന ബാര്‍സയെ ഞെട്ടിച്ച്‌ ഡിപ്പോര്‍ട്ടീവോ രണ്ട് തവണ വല കുലുക്കിയിരുന്നു.

40,64 മിനിറ്റുകളിലാണ് ഡിപ്പോര്‍ട്ടീവോ തിരിച്ചടിച്ചത്. എന്നാല്‍ പിന്നീട് സുവാരസിന്റെ പാസുകളില്‍ രണ്ട് ഗോള്‍ മടക്കി മെസി ഹാട്രിക് തിളക്കത്തോടെ ഡിപ്പോര്‍ട്ടീവോയെ തറപറ്റിക്കുകയായിരുന്നു. സീസണില്‍ 34 മല്‍സരങ്ങള്‍ അവസാനിക്കുമ്ബോള്‍ 26 ജയവും എട്ട് സമനിലയുമടക്കം 86 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണയുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിന്റെ സമ്ബാദ്യം 35 മല്‍സരത്തില്‍ നിന്ന് 75 പോയിന്റാണ്. സ്പാനിഷ് ലീഗ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തോല്‍വി അറിയാതെ സ്പാനിഷ് ലീഗ് കിരീടം ചൂടുന്നത്.