ബാള്‍ട്ടിമോറില്‍ ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്‌; ഒരാള്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ബാള്‍ട്ടിമോറില്‍ ജനക്കൂട്ടത്തിനു നേരെ ആക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു ആക്രമണം. ബാള്‍ട്ടിമോറിലെ എഡ്മണ്ട്‌സണ്‍ അവന്യുവില്‍ പെര്‍കിന്‍സ് സ്‌ക്വയര്‍ ബാപ്റ്റിസ്റ്റ് പള്ളിക്ക് സമീപം തോക്കുമായെത്തിയ ആക്രമി ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ജനക്കൂട്ടത്തിനടുത്തേയ്ക്ക് നടന്നടുത്ത അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് കമ്മീഷ്ണര്‍ മിഖായേല്‍ ഹാരിസ്സണ്‍ പറഞ്ഞു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കൊപ്പം മറ്റൊരാള്‍ക്കൂടി വെടിയുതിര്‍ത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.