ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ നിര്യാതനായി

കൊടുങ്ങല്ലൂര്‍: കവിയും സിനിമാ താരവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സഹോദരന്‍ ജയചന്ദ്രന്‍ അന്തരിച്ചു. തെരുവില്‍ അലഞ്ഞു തിരിഞ്ഞിരുന്ന ജയചന്ദ്രനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം.

ചുള്ളിക്കാടിന്റെ സഹോദരന്‍ തെരുവില്‍ ജീവിക്കുന്നത്വാര്‍ത്തയായിരുന്നു. ഭക്ഷണം കഴിക്കാതെ അവശനായ ഇയാളെ പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജീവകാരുണ്യ പ്രവര്‍ത്തകരായ സന്ദീപ് പോത്താനി സല്‍മ സജിന്‍ എന്നിവര്‍ ചേര്‍ന്ന് പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തില്‍ എത്തിച്ചു. പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സഭവം അറിഞ്ഞ് ബാലചന്ദ്രന്‍ ചുള്ളിക്കാട് അഗതിമന്ദിരത്തില്‍ എത്തി ജയചന്ദ്രനെ കണ്ടിരുന്നു. സാമ്ബത്തിക സഹായവും നല്‍കിയ ശേഷമാണ് ചുള്ളിക്കാട് മടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് വിട്ടുപോയ ജയചന്ദ്രനും ചുള്ളിക്കാടും തമ്മില്‍ ഏറെ നാളുകളായി ബന്ധമുണ്ടായിരുന്നില്ല. ഏറെനാള്‍ പറവൂരില്‍ താമസിച്ചിരുന്ന ഇയാള്‍ അവിവാഹിതനാണ്.