ബാറ്റിങ് ലൈനപ്പില്‍ മാറ്റങ്ങള്‍ വരുമെന്ന സൂചനയുമായി രവിശാസ്ത്രി

വെല്ലിങ്ടന്‍:ഏകദിന ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ലൈനപ്പില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്ന സൂചനയുമായി മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത്. നിലവില്‍ മൂന്നാം നമ്ബറില്‍ ബാറ്റു ചെയ്യുന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നാലാം നമ്ബറിലേക്ക് മാറ്റുന്ന കാര്യം ടീം ഗൗരവമായി പരിഗണിക്കുമെന്ന് ശാസ്ത്രി വ്യക്തമാക്കി. ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും ശാസ്ത്രി പറഞ്ഞു. ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാരെ സംബന്ധിച്ചിടത്തോളം, ലൈനപ്പില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാലും അവരെ കാര്യമായി ബാധിക്കില്ല എന്നത് നല്ല കാര്യമാണ്. സാഹചര്യങ്ങള്‍ പരിഗണിച്ച്‌ കോഹ്‌ലിയെപ്പോലൊരു താരത്തെ നാലാം നമ്ബറിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ പരിഗണനയിലുണ്ട്. കോഹ്‌ലിക്കു പകരം മറ്റൊരു നല്ല താരത്തെ മൂന്നാം നമ്ബറിലേക്കു കൊണ്ടുവന്നാല്‍ ടീമിനു കൂടുതല്‍ ബാലന്‍സ് ലഭിക്കും’ – ശാസ്ത്രി അഭിപ്രായപ്പെട്ടു.
ഇത്തരമൊരു വഴക്കം ടീമിന് അത്യാവശ്യമാണ്. ലോകകപ്പ് പോലുള്ള വേദികളില്‍ ടീമിന് ഏറ്റവും അത്യാവശ്യം എന്താണെന്ന് മനസിലാക്കി ചില മാറ്റങ്ങള്‍ അനിവാര്യമായി വരും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പരിശോധിച്ച്‌ ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യും’ – ശാസ്ത്രി പറഞ്ഞു. ലോകകപ്പ് പോലെ വലിയ വേദികളില്‍ ടീം 183, 164 എന്നിങ്ങനെ തകരുന്നത് ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ല. ദ്വിരാഷ്ട്ര പരമ്ബരകളില്‍ ഇതൊന്നും അത്ര വിഷയമല്ല. എന്നാല്‍ വലിയ ടൂര്‍ണമെന്റുകളില്‍ പ്രശ്‌നം തന്നെയാണു താനും. ലോകകപ്പ് മല്‍സരത്തില്‍ പിച്ച്‌ ബോളര്‍മാര്‍ക്ക് അനുകൂലമാണെങ്കില്‍ എന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ വെറുതെ ബലിയാടാക്കേണ്ട കാര്യമുണ്ടോയെന്നും ാസ്ത്രി ചോദിച്ചു. മൂന്നാം നമ്ബറില്‍ അമ്ബാട്ടി റായുഡു നല്ലൊരു ഓപ്ഷനാണെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.