ബാര്‍ കോഴ; ഒട്ടേറെ സഹിക്കുകയും ത്യാഗങ്ങള്‍ അനുഭവിക്കുകയും ചെയ്തു: കെ.എം മാണി

കോട്ടയം: ബാര്‍കോഴ കേസിന്റെ പേരില്‍ ഒട്ടേറെ സഹിക്കുകയും ത്യാഗങ്ങള്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് കെ.എം മാണി.  കെ.എം മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറി വരുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നുനല്‍കാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം ചെയ്തിരുന്നതായുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.