ബാഘി2 ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി

ബോളിവുഡ് സൂപ്പര്‍ താരം ടൈഗര്‍ ഷ്‌റോഫ് നായകനാകുന്ന പുതിയ ചിത്രം ബാഘി2 വിന്റെ പുതിയ ഗാനം പുറത്തിറങ്ങി. അഹമദ് ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീഷ പാട്ടാനിയാണ് നായിക.

ബാഘി 2ല്‍ രണ്‍ദീപ് ഹൂഡ, മനോജ് ബാജ്‌പേയി, പ്രീതിക് ബബ്ബാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നാദിയദ്വാല ഗ്രാന്‍സണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും സാജിദ് നദിയാദ്വാലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ എത്തും.