ബാഗി 2വിലെ പഞ്ചാബി ഗാനം എത്തി

ടൈഗര്‍ ഷ്രോഫും ദിഷാ പടാനിയും ചുവട് വയ്ക്കുന്ന ബാഗി 2വിലെ പഞ്ചാബി ഗാനം എത്തി. ടൈഗറിന്‍റെ തന്നെ 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഗിയുടെ രണ്ടാം പതിപ്പാണ് ബാഗി 2. അഹമ്മദ് ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അസാമാന്യ സംഘട്ടന രംഗങ്ങള്‍ കൊണ്ട്​ ചൈനീസ്​ സിനിമകളെ അനുസ്​മരിപ്പിച്ച ബാഗി, ടൈഗറിനെ​ ബോളിവുഡിലെ മുന്‍നിര താരമാക്കിയിരുന്നു.ആദ്യ ഭാഗത്തിലുള്ളതി​ലും ഇരട്ടി ആക്ഷന്‍ രംഗങ്ങളാണ്​​ ബാഗി 2ല്‍​ ഒരുക്കിയിരിക്കുന്നത്​​.നാദിയധ്വാല ഗ്രാന്‍ഡ്സണ്‍ എന്‍റെര്‍റ്റൈന്‍മെന്റിന്‍റെ ബാനറില്‍ അഹമദ്​ ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ടൈഗർ ഷറോഫ് നായകനായെത്തുന്ന ആക്​ഷൻ ത്രില്ലർ ബാഗി 2വില്‍ ദിഷാ പടാനിയാണ് നായികയായെത്തുന്നത്. ആദ്യ ഭാഗത്തിൽ ശ്രദ്ധ കപൂറായിരുന്നു നായിക.