ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 14 റണ്‍സിന്റെ വിജയം

ബംഗളുരു: ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 14 റണ്‍സിന്റെ വിജയം. അര്‍ധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്‌സിന്റെയും, മൊയ്ന്‍ അലിയുടെയും  ബാറ്റിംഗ് മികവില്‍ ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈഹരാബാദിന് 20 ഓവറില്‍ 204 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

42 പന്തില്‍ 81 രണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും, 38 പന്തില്‍ 62 റണ്‍സ് നേടിയ മനീഷ് പാണ്ഡ്യയുമാണ് ഹൈദരാബാദ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.