ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മാണത്തിലെ ചട്ടലംഘനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് മന്ത്രി എസി മൊയ്തീന്‍

ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മാണത്തിലെ ചട്ടലംഘനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് തദ്ദേശ ഭരണവകുപ്പു മന്ത്രി എസി മൊയ്തീന്‍. കേളത്തിലെ എല്ലാ കോര്‍പറേഷമുകളിലെയും പ്രധാന പട്ടണങ്ങളിലെയും നിലവിലുള്ളതും പണിതുകൊണ്ടിരിക്കുന്നതുമായ ബഹുനിലക്കെട്ടിടങ്ങളുടെ ചട്ടലംഘനത്തെക്കുറിച്ചും, തീരദേശ പരിപരിപാലന നിയമത്തിന്റെ ലംഘനമുണ്ടോ എന്നതിനെക്കുറിച്ചും അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സി ടി പി വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി സഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് അശാസ്ത്രീയമായ രീതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ, കെട്ടിടസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ പിടി തോമസ് എംഎല്‍എ അവതരിപ്പിച്ച് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടി നല്‍കുകയായിരുന്നു മന്ത്രി.