ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ഇടതുമുന്നണി ശുപാര്‍ശ

തിരുനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ഇടതുമുന്നണി ശുപാര്‍ശ. ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായി. ഇതോടെ മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി ഉയര്‍ത്തും. ഇടതു മുന്നണിയുടെ ശുപാര്‍ശ ലഭിച്ചതോടെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെടുക്കും

ബസ് ചര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ 16 മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കെയാണ് എല്‍ഡിഎഫ് ശുപാര്‍ശ. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ ചെറിയ വര്‍ധനവ് അനുവദിക്കാമെന്ന നിലപാടാണ് ഇന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായത്. 2014 മേയ് 19നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.