ബസ് ചാര്‍ജ് കൂട്ടി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജ് എഴു രൂപയില്‍ നിന്നും എട്ടു രൂപയാക്കി ഉയര്‍ത്തും. ഫാസ്റ്റ് പാസഞ്ചറുകളില്‍ മിനിമം നിരക്ക് 11 രുപയാകും. സിറ്റി ഫാസ്റ്റുകളുടെ നിരക്ക് എഴു രൂപയില്‍ നിന്നും എട്ടു രൂപയാക്കും. വിദ്യാര്‍ഥികളുടെ കണ്‍സെഷനില്‍ നേരിയ വര്‍ധനവുണ്ടാകും. സൂപ്പര്‍ എക്‌സ്പ്രസുകളില്‍ മിനിമം ചാര്‍ജ് 13 നിന്നും 15 രൂപയാക്കും. സെമീ സ്ലീപ്പര്‍ , സൂപ്പര്‍ ഡിലക്‌സ് ബസുകളില്‍ ഇപ്പോഴുള്ള 20ല്‍ നിന്നും 22 രൂപയായി ഉയരും. വോള്‍വോ ബസുകളില്‍ മിനിമം ചാര്‍ജ് 40ല്‍ നിന്നും 45 രൂപയിലേക്ക് മാറും.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 16 മൂതല്‍ അനിശ്ചിതകാല സമരത്തിന് ബസുടമകള്‍ ആഹ്വാനം ചെയ്തിരുന്നു. അതേസമയം ചാര്‍ജ് വര്‍ദ്ധന അപര്യാപ്തമെന്ന് ബസുടമകള്‍ അഭിപ്രായപ്പെട്ടു.