ബലാത്സംഗ ഭീഷണി; ഷെഹ്‌ല റാഷിദ് ഫെയ്‌സ് ബുക്കില്‍ നിന്ന് പിന്‍വാങ്ങി

ന്യൂഡല്‍ഹി: മുസ്ലിം മതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണയന്‍ വൈസ് പ്രസിഡന്റും ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവുമായ ഷെഹ്ല റാഷിദ് ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്തു.

മിശ്ര വിവാഹത്തെ പിന്തുണയ്ക്കുകയും മുസ്ലിം സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് പറയുകയും ചെയ്തതിനാണ് മത മൗലികവാദികള്‍ ഷെഹ്ലയ്‌ക്കെതിരെ വധഭീഷണി മുഴക്കിയത്. ന്യൂഡല്‍ഹിയിലെ അങ്കിത് സക്‌സേന എന്ന യുവാവിനെ കാമുകിയായ മുസ്ലിം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടി ഷെഹ്ലയിട്ട പോസ്റ്റാണ് മത മൗലികവാദികളെ പ്രകോപിപ്പിച്ചത്.