ബന്ധു നിയമന വിവാദം; കെ.ടി ജലീലിനെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

കൊച്ചി: മന്ത്രി കെ.ടി ജലീലിനെതിരെ ഹൈക്കോടതിയില്‍ പി.കെ ഫിറോസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ബന്ധുനിയമ വിവാദത്തിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി രാഷ്ടിയ പ്രേരിത മാണെന്ന് നേരത്തേ കോടതി പ്രതികരിച്ചിരുന്നു.

പികെ ഫിറോസിന്റെ പരാതിയില്‍ അഴിമതി നിരോധന നിയമപ്രക്രാരം കേസെടുക്കാനുള്ള കഴമ്പില്ലെന്നു വിജിലന്‍സും കോടതിയെ അറിയിച്ചിരുന്നു. പരാതിയില്‍ കഴമ്പില്ലെന്നു വിജിലന്‍സ് പറയുകയാണെങ്കില്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് വരികയാണോ ഫിറോസ് ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു.

ചട്ടങ്ങള്‍ മറികടന്ന് കെ.ടി ജലീല്‍ ബന്ധുനിയമനം നടത്തിയെന്നായിരുന്നു പികെ ഫിറോസിന്റെ പരാതി. മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീബിനെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കെ ഡെപ്യൂട്ടേഷനില്‍ ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചതായിരുന്നു പരാതിക്ക് കാരണം.