ബജറ്റ് എഫക്ട്; ഓഹരി വിപണി നഷ്ടത്തില്‍ അവസാനിപ്പിച്ചു

മുംബൈ: നിക്ഷേപകര്‍ക്ക് നിരാശയുണര്‍ത്തിയ പൊതുബജറ്റായിരുന്നു മോദി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ്. ഇത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. ലോംഗ് ടേം ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം വിപണി ഇടിയുവാന്‍ പ്രധാന കാരണമായി.

സെന്‍സെക്‌സ് 58.36 പോയിന്റ് നഷ്ടത്തില്‍ 35,906.66ലും നിഫ്റ്റി 10.80 പോയിന്റ് താഴ്ന്ന് 11,016.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്നാല്‍ എല്‍ആന്റ്ടി, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.