ബംഗാൾ ആഭ്യന്തര സെക്രട്ടറിയെ മാറ്റി

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെട്ടു എന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പശ്ചിമ ബംഗാൾ ആഭ്യന്തര സെക്രട്ടറി അത്രേയ ഭട്ടാചാര്യയെ തൽസ്ഥാനത്ത് നിന്ന് മാറ്റി. 
ബംഗാൾ എഡിജിപി (സിഐഡി) രാജീവ് കുമാറിനെയും തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. രാജീവ് കുമാറിനെ നേരത്തെ കൊൽക്കകത്ത് പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.