ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ്;സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് 15 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷവും ഓഗസ്റ്റ് 14ന് മഴ കാണാത്തതോടെയാണ് കേരളത്തില്‍ പ്രളയം ഉണ്ടായത്. ഇത്തവണയും അതെ തീയതി മുന്നറിയിപ്പ് വന്നതിനാല്‍ കേരളം വീണ്ടും പ്രളയഭീതിയിലാണ്.

13ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ആ ദിവസം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടില്ല.