ബംഗാളില്‍ യോഗിയുടെ റാലിക്ക് അനുമതി നിഷേധിച്ച്‌ മമത

കൊല്‍ക്കത്ത: അമിത് ഷായുടെ റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിക്കും മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതായി ബിജെപി. ദക്ഷിണ കൊല്‍ക്കത്തയില്‍ നാളെ ഉച്ചതിരിഞ്ഞായിരുന്നു റാലി നിശ്ചയിച്ചിരുന്നത്.

ജാദവ്പൂരില്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഇവിടേക്ക് എത്താന്‍ ഹെലികോപ്റ്ററിനും അനുമതി നല്കിയില്ല. മമത സര്‍ക്കാരിന്റെ നടപടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

മമതയുടെ മുന്നില്‍ കമ്മിഷന്‍ നിശബ്ദ കാഴ്ചക്കാരായി നില്‍ക്കുകയാണെന്ന് ബി.ജെ.പി എം.പി അനില്‍ ബാലുനി ആരോപിച്ചു. കമ്മിഷന്‍ ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രതിഷേധപ്രകടനം നടത്തുമെന്നും അനില്‍ ബാലുനി അറിയിച്ചു.