ബംഗാളില്‍ ബിജെപി പ്രവര്‍ത്തകയെ വെടിവച്ച് കൊന്നു; തൃണമൂല്‍ ഗുണ്ടകളെന്ന് ആരോപണം

ബംഗാള്‍: ബംഗാളില്‍ ബിജെപി പ്രവര്‍ത്തകയെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബംഗാളിലെ നോര്‍ത്ത് പര്‍ഗനാസ് ജില്ലയിലെ ബാസിര്‍ഹട്ടിലായിരുന്നു. ഇന്നലെ ഇവര്‍ക്ക് നേരെ അജ്ഞാതരായ ഒരു സംഘമെത്തി നിറയൊഴിക്കുകയായിരുന്നു. വീട്ടമ്മയായ സരസ്വതി പ്രദേശത്തെ ബിജെപിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് നടക്കുന്നത്.

‘ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകയായ സരസ്വതി ദാസിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകള്‍ വെടിവച്ച് കൊലപ്പെടുത്തിയിരിക്കുകയാണ്. ബംഗാളിലെ ക്രമസമാധാന നില ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. കാരണം പശ്ചിമ ബംഗാള്‍ ഭരിക്കുന്നത് മമത ബാനര്‍ജിയാണെന്ന് ബിജെപി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി ബിജെപി പ്രവര്‍ത്തകരാണ് തൃണമൂല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂലുകാര്‍ ആക്രമണം അഴിച്ച് വിടുകയായിരുന്നു.