ബംഗാളിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്: അമിത് ഷാ

ന്യൂഡൽഹി : ബംഗാളിലെ ആക്രമങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ച്‌ വിട്ടപ്പോള്‍ ബംഗാള്‍ പൊലീസ് നോക്കി നിന്നുവെന്ന് അമിത് ഷാ ആരോപിച്ചു.

രാജ്യം മുഴുവന്‍ ബിജെപി മത്സരിക്കുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ പക്ഷേ മറ്റൊരിടത്തം ഇത്തരം ആക്രമം ബിജെപിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ഡൽഹിൽ പറഞ്ഞു.യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച്‌ ആക്രമം ഉണ്ടാകുമെന്ന് രാവിലെ തന്നെ വിവരം ഉണ്ടായിരുന്നുവെന്ന് പറഞ്ഞ അമിത് ഷാ എന്നിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ചു.

വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തരാണെന്ന് പറഞ്ഞ അമിത് ഷാ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെട്ട് നിക്ഷ്പക്ഷ ഇലക്ഷന്‍ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ അമിത് ഷായുടെ റാലി നടക്കുന്നതിനിടെയുണ്ടായ സംഘ‌ര്‍ഷത്തില്‍ നവോത്ഥാന നായകനായ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്‍റെ പേരിലുള്ള കോളജിലെ അദ്ദേഹത്തിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബിജെപി പ്രവ‍ര്‍ത്തകരും ഗുണ്ടകളും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്നായിരുന്നു തൃണമൂല്‍ ആരോപണം.