ബംഗളൂരുവില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരിവിലെ ഇജിപുരയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ മൂന്ന് പേര്‍ മരിച്ചു.ഇന്ന് രാവിലെഏഴോടെയായിരുന്നു സംഭവം.ഇരു നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് സഫോടനമുണ്ടായത്.
സ്ഫോടനത്തെ തുടര്‍ന്ന് ഇരുനില കെട്ടിടം ഭാഗികമായി തകര്‍ന്നു.

സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് കണ്ടെത്തിയത്. 40ഓളം അഗ്നിശമന സേന പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. സംഭവസ്ഥലം ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി സന്ദര്‍ശിച്ചു.