ബംഗലൂരുവില്‍ കെട്ടിടം തകര്‍ന്ന് വീണ് ബിഹാര്‍ സ്വദേശി മരിച്ചു

ബംഗലൂരു; ബംഗലൂരുവില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാല്‍ മരിച്ചു.ബിഹാര്‍ സ്വദേശിയായ ശംഭുകുമാര്‍ എന്നയാളാണ് മരിച്ചത്. പരുക്കേറ്റ എട്ടോളം പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോന്ന് തിരച്ചില്‍ തുടരുകയാണ്.

ബംഗലൂരുവിലെ പുലികേശി നഗറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണായിരുന്നു അപകടം സംഭവിച്ചത്. അടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത്‌ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. അഗ്നിരക്ഷാസേന, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, പ്രതിരോധസേന എന്നിവയിലെ അംഗങ്ങള്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തം നടത്തുന്നത്.