ഫ്ലോറിഡയിലെ ബാങ്കില്‍ വെടിവയ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പൊലീസിനെ അറിയിച്ചത് അക്രമി

ഫ്ലോറിഡ: സെൻട്രൽ ഫ്ലോറിഡയിലെ സൺട്രസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ആക്രമിയെന്നു സംശയിക്കുന്ന 21കാരൻ സീഫൻ ക്സേവർ തന്നെയാണു വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ഇയാൾ പൊലീസിൽ കീഴടങ്ങി. പുലർച്ചെയോടെയായിരുന്നു ആക്രമണം.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ചു കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ കാരണവും വ്യക്തമല്ല. എത്ര പേർക്കു പരുക്കുപറ്റിയെന്നതിനെപ്പറ്റിയും സൂചനകളില്ല. പ്രാദേശിക പൊലീസിനോടു അന്വേഷണത്തിൽ സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു.