ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക

മുട്ട കഴിക്കാത്ത ആളുകള്‍ വിരളമായിരിക്കും. വിവിധ വിറ്റാമിന്‍, ധാതുക്കള്‍, മാംസ്യം എന്നിവയാല്‍ പോഷകസമൃദ്ധമാണ് മുട്ട. നമ്മളില്‍ പലരും കടയില്‍ നിന്ന് വാങ്ങുന്ന മുട്ടപലപ്പോഴും സൂക്ഷിക്കുന്നത് ഫ്രിഡ്ജിലാണ്. കുറേ ദിവസങ്ങള്‍ കേടുകൂടാതെ മുട്ട നില്‍ക്കും എന്നാണ് ഇതിന്റെ ന്യായീകരണം. രണ്ടാഴ്ച വരെ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കൊണ്ട് വലിയ ദോഷങ്ങളൊന്നും ഇല്ലെന്നാണ് പറയാറ്.
എന്നാല്‍ ഇത്തരത്തില്‍ കൂടുതല്‍ കാലം ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട പുറത്തെടുക്കുമ്പോള്‍ റൂമിലെ താപനിലയിലേക്ക് മാറും. സാല്‍മൊണെല്ല എന്ന ബാക്ടീരിയകളാണ് ഇവിടെ വില്ലനാകുന്നത്. ഇത് മുട്ടയുടെ വളരെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാന്‍ ഇതു കാരണമാകും. ഇത്തരം മുട്ടകള്‍ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ കാരണമാകും. ഫ്രിഡ്ജില്‍ നിന്നും എടുത്ത ഉടന്‍ മുട്ട പാകം ചെയ്യുന്നത് ആഹാരം ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ പാകം ചെയ്യാന്‍ ഫ്രിഡ്ജില്‍ നിന്നും മുട്ടയെടുക്കും മുമ്പ് കുറച്ച് സമയം പുറത്ത് വെച്ച ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.