ഫ്രാൻ‌സിൽ കുടിയേറ്റക്കാരുടെ പ്രക്ഷോഭം ; 37 പേർ അറസ്റ്റിൽ

പാരീസ് : പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ ‘ബ്ലാക് വെസ്റ്റ്’ എന്ന സംഘടന ഫ്രാന്‍സില്‍ നടത്തിയ പ്രക്ഷോഭത്തിൽ 37 പേരെ അറസ്റ്റ് ചെയ്തു. ഫ്രാന്‍സില്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാരീസിലെ പുരാതന സ്മാരകമായ പാന്തിയോണില്‍ അതിക്രമിച്ചു കയറിയായിരുന്നു കുടിയേറ്റക്കാരുടെ പ്രക്ഷോഭം.

‘ ഫ്രഞ്ച് റിപ്പബ്ലിക്കിലെ, രേഖയില്ലാത്ത, ശബ്ദമില്ലാത്ത, മുഖമില്ലാത്തവര്‍ ‘ എന്നാണ് പ്രക്ഷോഭകാരികള്‍ സ്വയംവിശേഷിപ്പിച്ചത്. പ്രകടനം നടത്തിയവരില്‍ മുന്നൂറോളം ആളുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫ്രാൻസിന്റെ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പുമായി ചര്‍ച്ച നടത്തണമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ ആവശ്യം.

പാന്തിയോണില്‍ അതിക്രമിച്ചു കടന്നവരെ ഒഴിപ്പിച്ചെന്നും ചരിത്രസ്മാരകങ്ങളെ ബഹുമാനിക്കുന്ന രാജ്യമാണ് ഫ്രാന്‍സെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.