ഫോണിൽ സംസാരിച്ചു കൊണ്ട് ഡ്രൈവ് ചെയ്‌തു:കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി

ദുബായ്:ഫോണിൽ സംസാരിച്ചു കൊണ്ട് യുവതി കാർ ഓടിച്ചു.വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചു കയറി.ഞായറാഴ്ചയാണ് സംഭവം.അല്‍ ക്വെയ്നിലെ ഇലക്ട്രിക്ക് കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്.സ്റ്റിയറിംഗ് വീലില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ ഇവര്‍ ബ്രെയ്ക്കിനു പകരം ഗ്യാസ് പെഡലില്‍ കാല്‍ വയ്ക്കുകയായിരുന്നു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.ദുബായിയിൽ കഴിഞ്ഞ വര്ഷം മാത്രം അശ്രദ്ധയിൽ വാഹനോമോടിച്ചു അമ്പതിലധികം പേർ മരിച്ചിരുന്നു.മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും അശ്രദ്ധമായ ഡ്രൈവിങ്ങിനും 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷ നേടാവുന്ന കുറ്റമാണ്.