ഫേസ് ആപ്പ് ; ആഘോഷവും ആശങ്കയും

ടെക്​ ലോകത്ത്​ ഫേസ് ആപ്പ് വൻ പ്രചാരമാണ് നേടുന്നത്. വ്യക്​തികളെ പ്രായമേറിയവരായും യുവാക്കളാക്കിയുമെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍െറ സഹായത്തോടെ മാറ്റുകയാണ്​ ഫേസ്​ ആപ്​ ചെയ്യുന്നത്​. സെലിബ്രറ്റികൾ അടക്കം എല്ലാവരും ഇത്‍ ഉപയോഗിച്ച് തുടങ്ങിയതോടെ വൻ പ്രസിജാരം ആണ് ലഭിക്കുന്നത്.

എന്നാല്‍, ആപ്​ ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​. യൂസര്‍മാരുടെ അനുവാദമില്ലാതെ ഫേസ്​ ആപ്​ ചിത്രങ്ങള്‍ അവരുടെ സെര്‍വറുകളിലേക്ക്​ അപ്​ലോഡ്​ ചെയ്യുന്നുവെന്നാണ്​ പ്രധാന ആരോപണം. ഫേസ്​ ആപ്​ ഇന്‍സ്​റ്റാള്‍ ചെയ്യുമ്പോള്‍ തന്നെ ഗാലറികളിലെ ഫോ​ട്ടോകള്‍ ഉപയോഗിക്കാന്‍ ഉപഭോക്​താവ്​ അനുവാദം നല്‍കുന്നുണ്ട്​.

ഇത്തരത്തില്‍ ഫേസ്​ ആപ്​ സെര്‍വറുകളില്‍ സ്​റ്റോര്‍ ചെയ്യുന്ന ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണെന്ന്​ ഫോബ്​സ്​ റിപ്പോര്‍ട്ടും പറയുന്നു. ഫേസ്​ ആപിലെത്തുന്ന ചിത്രങ്ങള്‍ അവര്‍ അമേരിക്കയിലെ സെര്‍വറിലേക്കാണ്​ മാറ്റുന്നതെന്നും ഫോബ്​സ്​ ചൂണ്ടിക്കാട്ടുന്നു. റഷ്യയിലെ സെന്റ് പീറ്റേഴ്​സ്​ബര്‍ഗിലെ കമ്പനിയുടെ ജീവനക്കാര്‍ക്ക്​ ഈ ചിത്രങ്ങളെല്ലാം പരിധികളില്ലാതെ ഉപയോഗിക്കാന്‍ സാധിക്കും. ഇത്​ സ്വകാര്യത സംബന്ധിച്ച്‌​ കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നാണ്​ ആരോപണം.