ഫെബ്രുവരി 21ന് ബി.ജെ.പി കലാപം ഉണ്ടാക്കും; ബിജെപി സഖ്യകക്ഷി നേതാവിന്റെ വെളിപ്പെടുത്തല്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ കലാപം സൃഷ്ടിക്കാന്‍ ബിജെപി നേതാക്കള്‍ ലക്ഷ്യമിടുന്നതായി ബിജെപിയുടെ സഖ്യകക്ഷിയായ എസ്ബിഎസ്പി നേതാവ് ഓംപ്രകാശ് രാജ്ബര്‍. ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍,അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഹിന്ദു മുസ്ലീം മത വിഭാഗങ്ങളിലുള്ള പേരില്‍് കലാപങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദയവായി മതത്തിന്റെ പേരില്‍ കലാപങ്ങള്‍ നടത്തരുത്. കലാപം നടന്നാല്‍ അതില്‍ സാധാരണ ജനങ്ങള്‍ മാത്രമാണ്, കൊല്ലപ്പെടുക. കലാപത്തിന് കോപ്പു കൂട്ടുന്ന പാര്‍ട്ടി നേതാക്കള്‍ കലാപത്തിനിരയാകാറില്ലെന്നും ഒ പി രാജ്ഭര്‍ പറഞ്ഞു.

ഫെബ്രുവരി 21 ന് കലാപങ്ങളുണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും കലാപം നടത്താന്‍ ശ്രമിക്കുന്നവര്‍ അപകടകാരികളാണെന്നും രാജ്ഭര്‍ വ്യക്തമാക്കി.

നേരത്തെ മതത്തിന്റെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കത്തിക്കണം എന്ന രാജ്ഭറിന്റെ പ്രസ്താവന ശ്രദ്ധേയമായിരുന്നു.

വര്‍ഗ്ഗീയകലാപത്തില്‍ എന്തുകൊണ്ട് സാധാരണക്കാര്‍ മാത്രം കൊല്ലപ്പെടുന്നെന്നും എന്തു കൊണ്ട് നേതാക്കള്‍ കൊല്ലപ്പെടുന്നില്ലെന്നില്ലെന്നും അദ്ദേഹം ചോദിച്ചിരുന്നു. ആദിത്യനാഥ് സര്‍ക്കാറില്‍ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയാണ് ഒ പി രാജ്ഭര്‍.