ഫൂഡ് ആപ്ലിക്കേഷനായ സൂമാറ്റോയുടെ സഹസ്ഥാപകന്‍ രാജി വച്ചു

ഏറ്റവും മികച്ച ഫൂഡ് ആപ്ലിക്കേഷനായ സൂമാറ്റോ സഹസ്ഥാപകന്‍ പങ്കജ് ചദ്ധ രാജി വച്ചു. രാജി വച്ചെങ്കിലും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സില്‍ ഒരാളായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ട്വിറ്ററിലൂയാണ് അദ്ദേഹം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. നീണ്ട പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷം താന്‍ സൂമാറ്റോയില്‍ നിന്നും പുറത്തേക്ക് പോകുന്നു. ഈ മാസം അവസാനം വരെ തന്റെ സേവനം തുടരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നിലവില്‍ സൂമാറ്റോയുടെ 3.11 ശതമാനം ഓഹരിയാണ് പങ്കജിന്റെ പക്കലുള്ളത്. 150 ദശലക്ഷം യുഎസ് ഡോളര്‍ വരുമാനമുണ്ടാക്കിയെന്ന് അറിയിച്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഇത്തരത്തില്‍ സഹസ്ഥാപകന്‍ തന്നെ പുറത്തേക്ക് പോകുവാന്‍ പദ്ധതിയിട്ടത്.