ഫി​റോ​സി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ പ​രാ​തി ന​ല്‍​കി

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത്‌ലീ​ഗ് നേ​താ​വ് പി.​കെ. ഫി​റോ​സി​നെ​തി​രെ ജ​യിം​സ് മാ​ത്യു എം​എ​ല്‍​എ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. ത​ന്‍റെ പേ​രി​ല്‍ ഫി​റോ​സ് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​യിം​സ് മു​ഖ്യ​മ​ന്ത്രി​ക്കും സ്പീ​ക്ക​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​ത്.

താ​ന്‍ ത​ദേ​ശ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ ക​ത്തി​ലെ ഒ​രു പേ​ജ് ഫി​റോ​സ് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യാ​ണ് വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ​തെ​ന്നും ജ​യിം​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം മ​ന്ത്രി​ക്ക് ജ​യിം​സ് ന​ല്‍​കി​യ ക​ത്ത് പു​റ​ത്തു വി​ട​ട്ടെ​യെ​ന്ന് പി.​കെ. ഫി​റോ​സ് പ​റ​ഞ്ഞു. പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ ഭീ​ഷ​ണി​യാ​ണ് ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും ഫി​റോ​സ് കു​റ്റ​പ്പെ​ടു​ത്തി.