ഫിഞ്ചിനും മാക്‌സ്‌വെല്ലിനും പുറകെ കമ്മിന്‍സും സ്റ്റാര്‍ക്കും ഐ പി എല്ലില്‍ നിന്നും പിന്മാറി

ആരോണ്‍ ഫിഞ്ചിനും ഗ്ലെന്‍ മാക്‌സ്‌വെല്ലിനും പുറകെ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഐപിഎല്ലില്‍ കളിക്കില്ല . അടുത്ത വര്‍ഷം ലോകകപ്പും ആഷസ് സീരീസും നടക്കാനിരിക്കുന്നതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത് .

2019 ലെ തിരക്കേറിയ ഷെഡ്യൂളാണ് ഓസ്‌ട്രേലിയക്കുള്ളത് . ജനുവരിയില്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്ബരയ്ക്ക് ശേഷം ശ്രീലങ്കയുമായി രണ്ട് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്ബര ഓസ്‌ട്രേലിയ കളിക്കും തുടര്‍ന്ന് ഇന്ത്യയില്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്ബരയും ട്വന്റി20 പരമ്ബരയും ഓസ്‌ട്രേലിയ കളിക്കും . കൂടാതെ മാര്‍ച്ചില്‍ പാകിസ്ഥാനെതിരായ പരമ്ബരയും ഓസ്‌ട്രേലിയ കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അതിനാല്‍ തന്നെ ഐപിഎല്ലില്‍ വളരെ കുറച്ച്‌ മത്സരങ്ങളില്‍ മാത്രമേ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് കളിക്കുവാന്‍ സാധിക്കൂ . മേയ് 2 വരെ മാത്രമേ ഓസ്‌ട്രേലിയന്‍ താരങ്ങളെ കളിക്കാന്‍ അനുവദിക്കൂയെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തെ വ്യക്തമാക്കിയിരുന്നു.