ഫാഷന്‍ ഡിസൈനര്‍ കൊച്ചിക്കാരി കൊച്ചു മിടുക്കി

രുക്മിണി പ്രാകശിനി എന്ന കൊച്ചു മിടുക്കി ഇപ്പോള്‍ കൊച്ചിയിലെ കൊച്ചു മിടുക്കിയായി മിന്നിത്തിളങ്ങുന്നു. പ്രായം കുറവാണെങ്കിലും അവളുടെ മനസ്സുനിറയെ വലിയ സ്വപ്‌നങ്ങളാണ്. അവള്‍ തീര്‍ത്ത വസ്ത്രങ്ങള്‍ ലോകത്തിന് മുന്നില്‍ കാണിക്കണമെന്നും എല്ലാവരും തന്റെ കഴിവിനെ കുറിച്ച് ചര്‍ച്ച ചെയ്യണവുമെന്നാണ് അവളുടെ ആഗ്രഹം

വ്യത്യസ്ത നിറങ്ങളിലും ഡിസൈനിലുമുള്ള ഗൗണുകള്‍ ഇഷ്ടമുള്ള രുക്മിണിയുടെ ആദ്യ ഷോ കൊച്ചിയില്‍ നടന്നു. വെസ്‌റ്റേണ്‍ ഡ്രസ്സുകളും പാര്‍ട്ടി വെയറുകളുമാണ് ഷോയിലെ സ്‌പെഷ്യല്‍ ഐറ്റംസ്. അമ്മയാണ് അവളുടെ വഴികാട്ടി. ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനര്‍ എന്ന പദവി സ്വന്തമാക്കുകയാണ് അവളുടെ ലക്ഷ്യം.

ബാല്യത്തില്‍ അവള്‍ കുറേ ചിത്രങ്ങള്‍ വരച്ചു. പത്താം വയസ്സില്‍ അത് അവള്‍ വസ്ത്രങ്ങളിലേക്ക് പകര്‍ത്തി. ബ്രൈഡല്‍ വെയറുകളും ഗൗണുകളും ചെയ്യാനാണ് തനിക്ക് ഏറെ ഇഷ്ടമെന്ന് രുക്മിണി പറയുന്നു. ഞാന്‍ ഓരോ ഡ്രസും ഡിസൈന്‍ ചെയ്ത് കൊടുക്കും. അമ്മ തയ്ച്ച് തരും.

അമ്മ പ്രശാന്തി പ്രഭാകര്‍ ഫാഷന്‍ ഡിസൈനറാണ്. ‘ഉഷ ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്’ നടത്തുകയാണ് അവര്‍. ചെറുപ്പത്തില്‍ ഇവിടെ വന്നിരുന്ന രുക്മിണി, ചില ചിത്രങ്ങള്‍ വരച്ചാണ് തുടങ്ങിയത്.അച്ഛന്‍ ബിഷേയ്ന്‍ അവളുടെ വരയ്ക്ക് നിറങ്ങള്‍ കൂടി നല്‍കിയപ്പോള്‍ മനസ്സിലെ ആഗ്രഹം ഫാഷനിങ് മേഖലയിലേക്ക് തിരിയുകയായിരുന്നു.

പാരീസില്‍ പോയി ഫാഷന്‍ ഡിസൈനിങ് പഠിക്കണമെന്നാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം. rukminiprakashini.com എന്ന വെബ്‌സൈറ്റിലൂടെയാണ് അവള്‍ വിപണനം നടത്തുന്നു.

ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ രുക്മിണിയുടെ 111 കളക്ഷനുകളുടെ പ്രദര്‍ശനം വരാനിരിക്കുകയാണ്. നവംബറില്‍ ആണ് ഈ പ്രദര്‍ശനം നടത്തുക. ഒരു ബ്രൈഡല്‍, 100 വെസ്റ്റേണ്‍, ഒരു പാര്‍ട്ടി വെയര്‍ എന്നിവ അടങ്ങുന്നതാണ് 111 കളക്ഷന്‍.