‘പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് ഇരിക്കൂ…ചോ​ദ്യ​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന​ത് ര​സ​മു​ള്ള കാ​ര്യ​മാ​ണ്’; മോ​ദി​യെ ട്രോളി രാ​ഹു​ല്‍

ന്യൂ​ഡ​ല്‍​ഹി: മാ​ധ്യ​മ​ങ്ങ​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ട്രോളി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. എ​പ്പോ​ഴെ​ങ്കി​ലും പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് ഇ​രി​ക്ക​ണ​മെ​ന്നും ചോ​ദ്യ​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന​ത് ര​സ​മു​ള്ള കാ​ര്യ​മാ​ണ് എ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മോ​ദി ന​ട​ത്തു​ന്ന അ​മി​ത പ്ര​ചാ​ര​ണ​ങ്ങ​ളെ​യും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ വി​മ​ര്‍​ശി​ച്ചു.

പ്രി​യ​പ്പെ​ട്ട മോ​ദി, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന പാ​ര്‍​ട് ടൈം ജോ​ലി​ക്കാ​യി കു​റ​ച്ചു​സ​മ​യ​മെ​ങ്കി​ലും ചെ​ല​വ​ഴി​ക്കൂ. നി​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തി​യി​ട്ട് 1654 ദി​വ​സ​ങ്ങ​ളാ​യി. ഒ​രു പ​ത്ര​സ​മ്മേ​ള​ന​ത്തി​നു പോ​ലും ഇ​രു​ന്നി​ട്ടി​ല്ല. നി​ങ്ങ​ളോ​ടു ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​രു​ന്ന​തു കേ​ള്‍​ക്കാ​ന്‍ ര​സ​മാ​ണ്- രാ​ഹു​ല്‍ ട്വീ​റ്റ് ചെ​യ്തു.

ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്. പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തി​യ​ശേ​ഷം മോ​ദി ഇ​തേ​വ​രെ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കു ത​യ​റാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ചി​ല ദേ​ശീ​യ ചാ​ന​ലു​ക​ള്‍​ക്ക് അ​ദ്ദേ​ഹം അ​ഭി​മു​ഖം ന​ല്‍​കി​യി​രു​ന്നു.