പ്ര​വാ​സി​ക​ളു​ടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന ബജറ്റ് തീരുമാനം ശ്ലാഘനീയം: അഷ്‌റഫ് താമരശ്ശേരി

ദുബായ്: വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നോര്‍ക്ക സൗജന്യമായി നാട്ടിലെത്തിക്കുമെന്ന ബജറ്റ് തീരുമാനം ശ്ലാഘനീയമാണെന്ന് സാമൂഹികപ്രവര്‍ത്തകനും പ്രവാസിപുരസ്‌കാര ജേതാവുമായ അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. വിദേശരാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി കാലങ്ങളായി മുറവിളി നടത്തുകയായിരുന്നു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ മുന്നില്‍ ഒട്ടേറെ തവണയാണ് പ്രസ്തുത ആവശ്യങ്ങളടങ്ങിയ അപേക്ഷയുമായി സമീപിച്ചത്.

വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ തീരുമാനം ഇന്ത്യയ്ക്കുതന്നെ മാതൃകയാവുകയാണ്. ഇന്ത്യക്കാരുടെ മൃതദേഹങ്ങളോട് കരുണ കാണിക്കണമെന്ന് കാണിച്ച്‌ സുപ്രീംകോടതിയില്‍ വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഒട്ടേറെ തവണ ഇതിനായി ഡല്‍ഹിയില്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.