ന്യൂഡല്‍ഹി: പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 3,048 കോടി രൂപയുടെ കേന്ദ്രസഹായം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
പ്രളയ ദുരന്തത്തില്‍ കേന്ദ്ര മാനദണ്ഡ പ്രകാരം കേരളം 4,800 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യ ഘട്ടത്തില്‍ 100 കോടി രൂപയും രണ്ടാം തവണ 500 കോടി രൂപയും അനുവദിച്ചിരുന്നു.
ഐക്യരാഷ്ട്ര സഭ ഏജന്‍സികള്‍ നടത്തിയ പഠനം അനുസരിച്ച് 26, 718 കോടി രൂപയുടെ നഷ്ടമാണ് കണക്കായിരിക്കുന്നത്. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 31,000 കോടി രൂപ ചെലവുവരുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്.