പ്ര​ധാ​ന​മ​ന്ത്രി​ നി​ഷേ​ധാ​ത്മ​ക​മാ​യി പെ​രു​മാ​റി; കേന്ദ്രത്തിന്‌ കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന: ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ല്‍​ഹി: കേന്ദ്ര സര്‍ക്കാരിന് കേ​ര​ള​ത്തോ​ട് അ​വ​ഗ​ണ​ന​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ധാ​ന​മ​ന്ത്രി​ നി​ഷേ​ധാ​ത്മ​ക​മാ​യി പെ​രു​മാ​റി. കേ​ര​ള​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​വ​ക​ക്ഷി സം​ഘ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട​ത്. റേ​ഷ​ന്‍ ല​ഭ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​വേ​ദ​നം ന​ല്‍​കു​ന്ന​തി​നാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള സം​ഘം എ​ത്തി​യ​ത്. സം​സ്ഥാ​ന ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

അതേസമയം ഭക്ഷ്യസുരക്ഷാ നിയമം നിലവില്‍ വരുന്നതിന് മുമ്പുള്ള ഭക്ഷ്യവിഹിതം കേരളത്തിന് പുന:സ്ഥാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ഭക്ഷ്യധാന്യം കൂടുതല്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടെങ്കിലും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച്‌ മാത്രമെ വിഹിതം അനുവദിക്കാനാകൂവെന്ന് മോദി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മോദിയുടെ നിലപാട് നിരാശാജനകമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.