പ്രൈം ഓഫർ മുതലെടുത്ത് സമരം ചെയ്ത് ആമസോൺ തൊഴിലാളികൾ

സാൻഫ്രാൻസിസ്കോ:പ്രൈം ഓഫറുകളുമായി ഉപഭോക്താക്കളെ ലക്ഷ്യമാക്കി വൻ വ്യാപാരത്തിന് ഇറങ്ങുന്ന ആമസോണിലെ ജീവനക്കാർ സമരത്തിൽ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും,ശമ്പളം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാർ തിങ്കളാഴ്ച സമരം ചെയ്‍തത്.

വില്‍പ്പന ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുളള പ്രൈം ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നതിനിടയിലാണ് തൊഴിലാളികളുടെ സമരം.സമരത്തിന്റെ ഭാഗമായി ചുരുക്കം ചില ട്രക്കുകള്‍ തടയുകയും ഉപരോധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.ഞങ്ങൾ റോബോട്ടുകളല്ല മനുഷ്യരാണ് എന്ന ബാനറുകളുമേന്തിയാണ് ജീവനക്കാർ സമരം ചെയ്‍തത്.കമ്പനിയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ വ്യാപാരമാണ് പ്രൈം ഷോപ്പിങ്ങിന്റെ സമയം നടക്കുന്നത്.2018ല്‍ 320 കോടി ഡോളറിന്റെ ബിസിനസാണ് ഈ സമയം നടന്നത്.

അത്കൊണ്ടാണ് ജീവനക്കാർ ഈ സമയം തന്നെ സമരത്തിനായി തിരഞ്ഞെടുത്തതെന്നും ആമസോൺ അധികൃതർ ചൂണ്ടിക്കാട്ടുന്നു.വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന കമല ഹാരിസ് ഉള്‍പ്പെടെയുളള നേതാക്കള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.അമേരിക്കക്ക് പുറമെ ജർമനിയിലും ആമസോൺ ജീവനക്കാർ സമരത്തിലാണ്.