പ്രേക്ഷകര്‍ കാത്തിരുന്ന ‘മിഴിയില്‍ നിന്നും’ ഗാനത്തിന്റെ വീഡിയോ പുറത്ത്‌

 

സംഗീത പ്രേമികള്‍ കാത്തിരുന്ന ‘മായാനദി’ യിലെ ‘മിഴിയില്‍ നിന്നും’ ഗാനത്തിന്റെ വീഡിയോ പുറത്ത്. ഗായകന്‍ ഷഹബാസ് അമന് മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് ഗാനത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. അന്‍വര്‍ അലിയുടെ രചനയില്‍ റെക്‌സ് വിജയന്‍ സംഗീതം നല്‍കിയ ഗാനം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.