പ്രി​യ​ങ്ക ഗാ​ന്ധിയും രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്; യുപിയില്‍ എ​ഐ​സി​സി ജനറല്‍ സെ​ക്ര​ട്ട​റി

ന്യൂ​ഡ​ല്‍​ഹി: ഒടുവില്‍ പ്രി​യ​ങ്ക ഗാ​ന്ധിയും ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്. കി​ഴ​ക്ക​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജനറല്‍ സെ​ക്ര​ട്ട​റി​യാ​യി പ്രി​യ​ങ്ക​യെ ഹൈക്കമാന്‍ഡ് നി​യ​മി​ച്ചു. എ​ഐ​സി​സി​യു​ടെ വാ​ര്‍​ത്താ​ക്കു​റി​പ്പി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തുവി​ട്ട​ത്. ഒ​പ്പം പ​ടി​ഞ്ഞാ​റ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി സെ​ക്ര​ട്ട​റി​യാ​യി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യേ​യും നി​യ​മി​ച്ചു.

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം കോ​ണ്‍​ഗ്ര​സ് വി​ജ​യി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രെ തീരുമാനിക്കുന്നതില്‍ പ്രി​യ​ങ്ക​യു​ടെ സ്വാ​ധീ​ന​വും ഇ​ട​പെ​ട​ലും ഏ​റെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഉ​ന്ന​ത കോ​ണ്‍​ഗ്ര​സ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം.

പ്രി​യ​ങ്ക​യ്ക്കും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്കും പു​റ​മേ കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ​ഗാ​ന്ധി നി​യ​മി​ച്ചു. ക​ര്‍​ണാ​ട​ക​യു​ടെ ചു​മ​ത​ല​യി​ലും വേ​ണു​ഗോ​പാ​ല്‍ തു​ട​രും.